ഇറ്റാലിയൻ സൂപ്പർ ബൈക്ക് പാനിഗാലെ വി2 ഉണ്ണിമുകുന്ദൻ സ്വന്തമാക്കി

മലയാളികളുടെ പ്രിയതാരമായ ഉണ്ണിമുകുന്ദൻ ഈ പുതുവർഷത്തിൽ ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമ്മാതാക്കളായ ഹായ് ഡുക്കാട്ടി അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച പാനി ഗാലെ വി2 എന്ന ആഢംബര സ്പോട്സ് ബൈക്ക് സ്വന്തമാക്കി. ഇന്ത്യയിൽ ഇതിൽ ഏകദേശം ഈ ബൈക്കിന്റെ ഓൺ റോഡ് വില 24 ലക്ഷം രൂപയാണ്.താരം തന്നെയാണ് ഇഷ്ട വാഹനം സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചു കൊണ്ട് ഇത് തൻറെ കുട്ടിക്കാലം മുതലുള്ള സ്വപ്നമാണെന്നും താരം കുറിച്ചു.എറണാകുളം വൈറ്റില ഷോറൂമിൽ എത്തിയാണ് ഈ സ്വപ്ന വാഹനം താരം സ്വന്തമാക്കിയത്. ഉണ്ണിമുകുന്ദൻ ഏറ്റവും ഒടുവിൽ പൂർത്തിയാക്കിയ ചിത്രം മേപ്പടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഈ ചിത്രം തീയേറ്ററുകളിലെത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →