അൽ കറാമ യിലൂടെ ശ്രീനാഥ് ഭാസിയും ബാലു വർഗീസും വീണ്ടും ഒന്നിക്കുന്നു

റഫ് മുഹമ്മദ് രചനയും സംവിധാനവും നിർവഹിക്കുന്ന സംവിധാനം നിർവഹിക്കുന്ന അൽ കറാമ എന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിയും ബാലു വർഗീസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.സുമേഷ് ആൻഡ് രമേശ് നുശേഷം ശ്രീനാഥ് ഭാസിയും ബാലു വർഗീസും ഒന്നിക്കുന്ന ചിത്രമാണ് അൽ കറാമ . ഹണീബീ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. യുഎഇയിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൽ ഗണപതിയാണ് മറ്റൊരു പ്രധാന താരം. വൺ വേർഡ് എന്റെർ ടൈമന്റ് സ് കാനഡയുടെ ബാനറിൽ വൺ വേൾഡ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റ ഛായാഗ്രഹണം രവിചന്ദ്രൻ നിർവഹിക്കുന്നു. നാസർ മാലിക് സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ ബി കെ ഹരിനാരായണൻ, ഷാഫി കൊല്ലം, വിഷ്ണുപ്രസാദ് എന്നിവരാണ് ഗാനരചയിതാക്കൾ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →