യുഡിഎഫിനെതിരെ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ, വെൽഫെയർ പാർട്ടി ബന്ധം യുഡിഎഫിൻ്റെ മതനിരപേക്ഷ മുഖം ഇല്ലാതാക്കി

കൊച്ചി: യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിറോ മലബാര്‍ സഭ. എറണാകുളം – അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമായ സത്യദീപത്തിലെ ലേഖനത്തിലാണ് യു ഡി എഫിനെതിരെയുള്ള സഭയുടെ വിമർശനം. തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയുടെ മുന്നണി മാറ്റം മാത്രമല്ല, വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധവും യുഡിഎഫിന് തിരിച്ചടിയായെന്ന് ലേഖനം അഭിപ്രായപ്പെടുന്നു .

യുഡിഎഫിന് മതനിരപേക്ഷ മുഖം നഷ്ടമായെന്ന തോന്നലുണ്ടായി. പരമ്പരാഗത ക്രൈസ്തവ വോട്ടുകളില്‍ വിള്ളലുണ്ടായി. കേളത്തിലെ ബിജെപിയുടെ മതേതര മമത കാപട്യമാണ് , പാലക്കാട്ടെ ജയ് ശ്രീറാം ഫ്ലക്സ് ഇതിൻ്റെ തെളിവാണെന്നും ലേഖനത്തിൽ വിമര്‍ശനമുണ്ട്.

യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ക്രൈസ്തവര്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കി. പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നതോടെ യുഡിഎഫിന്റെ ലീഗ് ഗ്രഹണം പൂര്‍ണമായെന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →