ആന്തരിക അവയവങ്ങളുടെ ആരോഗ്യസ്ഥിതി അറിയണോ? ഈ സ്മാര്‍ട്ട് ഗുളിക കഴിച്ചാല്‍ മതി

ബംഗളൂരു: ആന്തരിക അവയവങ്ങളുടെ ആരോഗ്യസ്ഥിതി അറിയാന്‍ അകത്തേക്ക് പോവുന്നതിന്റെ ഒപ്പം അവയവങ്ങളുടെ പകര്‍പ്പ് സ്‌ക്രീനില്‍ കാണിച്ച് തരുന്ന സ്മാര്‍ട്ട് ഗുളികയുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐഐഎസ്സി) ഗവേഷകര്‍.ആന്തരിക ഇമേജിംഗ് ഡയഗ്‌നോസ്റ്റിക്‌സിന്റെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാന കണ്ടെത്തലാണിത്. അന്നനാളം മുതല്‍ ഗുളിക സഞ്ചരിക്കുന്ന എല്ലാ ശരീര ഭാഗങ്ങളുടെയും ചിത്രങ്ങള്‍ വ്യക്തമായി ഈ ഗുളിക കഴിച്ചാല്‍ ലഭിക്കും. ശേഷം ഗുളിക ശരീരം ആഗിരണം ചെയ്യുകയും ചെയ്യും. അതോടെ ഗുളികയെ കുറിച്ച് ഭയപ്പെടേണ്ടതില്ല. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐഐഎസ്സി) ഗവേഷക വിഭാഗമായ ഫ്യൂച്ചറിസ്റ്റ് ഇന്നവോഷന്റെ ഭാഗമായുള്ള ഗവേഷണത്തിലാണ് കണ്ടെത്തല്‍. ഇതിനായി കേംബ്രിഡ്ജ് സര്‍വകലാശാല. ഐഐഎസ്സിയ്ക്ക് എമിനന്‍സ് ഗ്രാന്റും നല്‍കിയിട്ടുണ്ട്.

പഞ്ചസാര ബീറ്റില്‍ നിന്ന് ലഭിക്കുന്ന ഐസോമാള്‍ട്ടില്‍ നിന്നാണ് ഗുളികനിര്‍മ്മിക്കുന്നതെന്ന് ഐഐഎസ്സി ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സഞ്ജീവ് സമ്പന്ദന്‍ വിശദീകരിച്ചു. ഗുളികയ്ക്കുള്ളില്‍ ഒരു ബാറ്ററി, സെന്‍സറുകള്‍, സിഗ്‌നല്‍ മോഡുലേഷന്‍, എന്നിവയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുളികയുടെ പിന്നിലെ ശാസ്ത്രജ്ഞരില്‍ ഒരാളായ സമ്പന്ദന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →