ആറ്റിങ്ങലില്‍ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ കുഴിമുക്ക് ശ്യാംനിവാസില്‍ രാജേന്ദ്രന്‍, ഭാര്യ ശ്യാമള എന്നിവരാണ് മരിച്ചത്. 4 – 1 – 2021 തിങ്കളാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇവരുടെ രണ്ട് ആണ്‍മക്കളും വിദേശത്താണ്. ഇവർക്ക് സാമ്പത്തിക പ്രശ്‌നങ്ങൾ ഇല്ലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന സൂചന. മരണ കാരണം വ്യക്തമായിട്ടില്ല. ആറ്റിങ്ങല്‍ പോലീസ് സ്ഥലത്ത് എത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →