ന്യൂഡല്‍ഹി: ചൈനയ്ക്കെതിരായ സാമ്പത്തിക ആക്രമണം ശക്തമാക്കി ഇന്ത്യ. ചൈനയെ ഒഴിവാക്കി ലിഥിയം ഇറക്കുമതിയ്ക്ക് അര്‍ജന്റീന അടക്കമുള്ള രാജ്യങ്ങളെ ആശ്രയിക്കാനാണ് ഇന്ത്യ ഇപ്പോള്‍ തയ്യാറെടുക്കുന്നത്. ബാറ്ററി നിര്‍മിക്കുന്നതിനാവശ്യമായതും ലോകത്ത് കുറച്ചുമാത്രം ലഭ്യതയുള്ളതുമായ ലോഹമാണ് ലിഥിയം. രാജ്യത്തെ ആവശ്യത്തിന് ഇപ്പോള്‍ പൂര്‍ണമായും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. 2019 സാമ്പത്തിക വര്‍ഷത്തില്‍ 120 കോടി ഡോളറാണ് ലിഥിയം ബാറ്ററിയുടെ ഇറക്കുമതിയ്ക്കാണ് ചെലവഴിച്ചത്. ആഗോളതലത്തില്‍ ലിഥിയം അയണ്‍ സെല്‍ നിര്‍മ്മാണത്തില്‍ ആധിപത്യം പുലര്‍ത്തുന്നത് ചൈനയാണ്. എന്നാല്‍ ലിഥിയം ഇറക്കുമതിയ്്ക്കായുള്ള ഇനി പണം ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് നല്‍കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ കമ്പനികളിലൊന്ന് അര്‍ജന്റീന കമ്പനിയുമായി കഴിഞ്ഞ വര്‍ഷം പകുതിയോടെ കരാര്‍ ഒപ്പിട്ടിരുന്നു. ചിലിയും ബൊളീവിയയുമായും കരാര്‍ ഏര്‍പ്പെടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ചിലിയിലെ 8.6 മില്യണ്‍ ടണ്‍, ഓസ്ട്രേലിയയിലെ 1.8 മില്യണ്‍ ടണ്‍ , അര്‍ജന്റീനയിലെ 1.7 മില്യണ്‍ ടണ്‍, പോര്‍ചുഗലിലെ 60,000ടണ്‍ ലിഥിയം ഖനികളാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നാല്‍കോ, ഹിന്ദുസ്ഥാന്‍ കോപ്പര്‍, മിനറല്‍ എക്‌സ്‌പ്ലോറേഷന്‍ ലിമിറ്റഡ് എന്നിവയാണ് ലിഥിയം ഇറക്കുമതി ചെയ്യുന്നത്.
ഇവികള്‍, ലാപ് ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയ്ക്കായി റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററികളുടെ നിര്‍മാണ ബ്ലോക്കുകളാണ് ലിഥിയം സെല്ലുകള്‍. നിലവില്‍, ബാറ്ററിക്ക് ആവശ്യമായ ലോഹം ഇന്ത്യയില്‍ ലഭ്യമായിട്ടും, ഇന്ത്യ ഈ സെല്ലുകളുടെ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുകയാണ്. ചെലവ് കുറയ്ക്കുന്നതിനായി ധനകാര്യ മന്ത്രാലയം കഴിഞ്ഞ വര്‍ഷം ലിഥിയം അയണ്‍ സെല്ലുകളില്‍ കസ്റ്റംസ് തീരുവ ഇളവ് പ്രഖ്യാപിച്ചിരുന്നു.
ചൈനയെ ഒഴിവാക്കി ലിഥിയം ഇറക്കുമതിയ്ക്ക് അര്‍ജന്റീന അടക്കമുള്ള രാജ്യങ്ങളെ ആശ്രയിക്കാന്‍ ഇന്ത്യ
