ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം വെളിയിൽ പൂട്ടി കിടന്നിരുന്ന ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ തൊഴിലാളിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. 02-01- 2021 ശനിയാഴ്ച രാവിലെയാണ് മാധവപുരം പുതുവൽ പുത്തൻവീട്ടിൽ പ്രബുല്ല കുമാർ (50) തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനു മുമ്പ് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ ആണ് മൃതദേഹം ഇൻക്വസ്റ്റ് ചെയ്തത്. ഇൻക്വസ്റ്റ് നടപടിയിൽ ഉണ്ടായിരുന്ന സബ് കലക്ടറും പോലീസ് ഉദ്യോഗസ്ഥരും ക്വാറന്റൈനിൽ പ്രവേശിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കം നേതാക്കൾ സ്ഥലം സന്ദർശിച്ചിരുന്നു. രണ്ടാംഘട്ട പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ആർ ടി പി സി ആർ ടെസ്റ്റ് നൽകിയിട്ടുണ്ട്. ബന്ധുക്കൾ ആവശ്യപ്പെടുകയാണെങ്കിൽ പരിശോധനാഫലം വന്നതിനുശേഷം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കാരം നടത്താൻ മൃതദേഹം വിട്ടു കൊടുക്കും.
പ്രബല കുമാറിൻറെ മരണത്തിൽ സംശയം നിലനിൽക്കുന്നുണ്ടെന്ന് ബന്ധുക്കളും തൊഴിലാളികളും പറഞ്ഞിരുന്നു.ലോക് ഡൗണിനെ തുടർന്ന് അസംസ്കൃതവസ്തുക്കൾ കിട്ടാനില്ല എന്ന് കാണിച്ച് മാനേജ്മെൻറ് ഫാക്ടറി പൂട്ടിയിരുന്നു. പൂട്ടിക്കിടന്ന ഫാക്ടറിയിൽ നിന്നും ഗുജറാത്തിലേക്ക് യന്ത്രങ്ങൾ കടത്തി എന്നും തൊഴിലാളികൾക്ക് ആരോപണമുണ്ട്. 28 വർഷമായി ഇവിടെ ജോലി ചെയ്തിരുന്ന പ്രബുല്ലകുമാർ ഇതിനെ തുടർന്ന് സമരപ്പന്തലിൽ ഉണ്ടായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →