തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് ചെയര്‍മാനാക്കാൻ ധാരണ. ചെയർമാൻ ആക്കിയില്ലെങ്കില്‍ ഉമ്മൻചാണ്ടിയെ പ്രചരണ സമിതി അധ്യക്ഷനാക്കണമെന്ന് മിക്ക നേതാക്കളും ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് യുഡിഎഫിനെ നയിക്കണമെന്നും എ ഐ സി സി തീരുമാനിച്ചതായാണ് പുറത്തു വരുന്ന റിപ്പോർടുകൾ.
ഘടകക്ഷികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് എഐസിസിയുടെ തന്ത്രപരമായ നീക്കം. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ 3-01-2021 ഞയറാഴ്ച കേരളത്തിലെത്തും. മുന്നണി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി എന്‍സിപി നേതൃത്വവുമായി ചര്‍ച്ച നടത്തും. ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ച് പിടിക്കാനാണ് തന്ത്രം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് ഗ്രൂപ്പ് തര്‍ക്കത്തിന് ഇടയാക്കുമെന്നും നിഗമനം.
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് നേരത്തെ താരിഖ് അന്‍വര്‍ കേരളത്തിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായും മുതിര്‍ന്ന ഘടകകക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. റിപ്പോര്‍ട്ട് സോണിയാ ഗാന്ധിക്ക് സമര്‍പ്പിച്ചിരുന്നു.