കറുകച്ചാല്‍: ഓര്‍മ്മ നഷ്ടമായതിനെ തുടര്‍ന്ന് കാറില്‍ കുടുങ്ങിയ വൃദ്ധനെ നാട്ടുകാര്‍ വീട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം നാലരയോടെയാണ് കൈതേപ്പാലം സ്വദേശിയായ വൃദ്ധന്‍ കാറുമായി നെടുങ്ങാടപ്പളളിയിലെത്തിയത്. ഓര്‍മ്മക്കുറവുളള ഇദ്ദേഹം എങ്ങോട്ട് പോകണമെന്നറിയാതെ കാര്‍ റോഡിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടു.
മണിക്കൂറുകളോളം കാറില്‍ ഇരിക്കുന്ന വൃദ്ധനെ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ കാര്യം ചോദിച്ചെങ്കിലും ഓര്‍മ്മയില്ലാത്തതിനാല്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ല. സമീപത്തെ വ്യാപാരിയും കുന്നന്താനം നാലാം വര്‍ഡംഗവുമായ ഗിരീഷ്‌കുമാര്‍ പ്രദേശവാസിയായ ജിനു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് കാറില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി രാത്രിയോടെ വീട്ടിലേക്ക് കൊണ്ടുപോയി.