ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂച്ചിസ്ഥാനില്‍ ഖനിത്തൊഴിലാളികള്‍ക്കെതിരേ അജ്ഞാതര്‍ സായുധാക്രമണം നടത്തി. ബലൂച്ചിസ്ഥാനിലെ മാച്ഛ് കല്‍ക്കരിഖനിയിലാണ് സംഭവം. തൊഴിലാളികളെ മലമുകളിലേക്ക് കൊണ്ടുപോയി അവിടെ വച്ച് വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് പോലിസിനെ ഉദ്ധരിച്ച് ജോയോ ന്യൂസ് റിപോര്‍ട്ട് ചെയ്തു.
സായുധാക്രമണത്തില്‍ 11 പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. എല്ലാവരെയും പോയിന്റ് ബ്ലാങ്കില്‍ വച്ചാണ് വെടിവച്ച തെന്നാണ് റിപോര്‍ട്ട്.
പരിക്കേറ്റവരെ മാച്ഛ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസും സുരക്ഷാസൈനികരും പ്രദേശത്തേക്ക് പോയിട്ടുണ്ട്. സംഭവം നടന്ന പ്രദേശം പോലിസ് വളഞ്ഞിരിക്കുകയാണ്