വാക്സിൻ ക്ലിനിക്കൽ ട്രയലിന് 23,000 സന്നദ്ധ പ്രവർത്തകരെ വിജയകരമായി റിക്രൂട്ട് ചെയ്ത് ഭാരത് ബയോടെക്

ന്യൂഡൽഹി: കോവിഡ് വാക്സിന്റെ ക്ലിനിക്കൽ ട്രയലിന് 23,000 സന്നദ്ധ പ്രവർത്തകരെ വിജയകരമായി റിക്രൂട്ട് ചെയ്ത് ഭാരത് ബയോടെക്.

ഇന്ത്യയിലെ ഒന്നിലധികം സൈറ്റുകളിലായി കോവാക്സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിനായി 26,000 പങ്കാളികളെയാണ് കമ്പനി ലക്ഷ്യമിടുന്നത്.

26,000 വോളന്റിയർമാരെ ലക്ഷ്യമിട്ട് കോവാക്സിൻ മൂന്നാം ഘട്ടം മനുഷ്യ ക്ലിനിക്കൽ പരീക്ഷണങ്ങൾ നവംബർ പകുതിയോടെയാണ് ആരംഭിച്ചത്. ഇത് ഒരു കോവിഡ് വാക്‌സിനുള്ള രാജ്യത്തെ ആദ്യത്തെ, മൂന്നാമത്തെ ഘട്ടം ഫലപ്രാപ്തി പഠനമാണ്. ട്രയലുകളിൽ പങ്കെടുത്തതിന് സന്നദ്ധപ്രവർത്തകരെ നന്ദി അറിയിക്കുകയാണെന്ന് ഭാരത് ബയോടെക് ജോയിന്റ് മാനേജിംഗ് ഡയറക്ടർ സുചിത്ര എല്ല ശനിയാഴ്ച(02/01/21) പറഞ്ഞു. ഇവരുടെ സന്നദ്ധ പ്രവർത്തനം ഇന്ത്യയ്ക്കും ലോകത്തിനും വലിയ മനോവീര്യം നൽകുന്നതാണെന്നും അവർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →