സ്വ​ര്‍​ണ​ക്ക​ട​യ്ക്കു നേരെ ബോം​ബെ​റി​ഞ്ഞ് ക​വ​ര്‍​ച്ച നടത്തിയ യുവാക്കൾ പി​ടി​യി​ൽ

ക​ഠി​നം​കു​ളം: കണിയാപുരം ചാന്നാങ്കരയിൽ സ്വ​ര്‍​ണ​ക്ക​ട​യ്ക്കു​​ നേരെ ബോം​ബെ​റി​ഞ്ഞ് അ​ഞ്ച് പ​വ​ന്‍ ക​വ​ര്‍​ച്ച ചെ​യ്ത കേ​സി​ല്‍ ര​ണ്ട് പ്ര​തി​ക​ള്‍ പി​ടി​യി​ൽ. കോ​വ​ളം സ്വ​ദേ​ശി ഗി​രീ​ഷ് മോ​ഹ​ന്‍, വാ​ഴ​മു​ട്ടം സ്വ​ദേ​ശി ആ​ന​ന്ദ് എ​ന്നി​വ​രെയാണ് ക​ഠി​നം​കു​ളം പൊ​ലീസ് അറസ്റ്റ് ചെയ്തത്. പ്ര​തി​ക​ളോ​ടൊ​പ്പം കാ​റും ബൈ​ക്കും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

പ​ന്ത്ര​ണ്ട് പേ​ര​ട​ങ്ങു​ന്ന ക​വ​ര്‍​ച്ച​സം​ഘം പേ​യാ​ട് നി​ന്ന്​ വാ​ട​ക​ക്കെ​ടു​ത്ത ഇ​ന്നോ​വ കാ​റി​ലും ബൈ​ക്കി​ലു​മാ​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ക​ഠി​നം​കു​ളം സ്വ​ദേ​ശി​യുടെ ആസൂത്രണ പ്രകാരമാണ് പ്ര​തി​ക​ള്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്ന് പോലിസ് പറഞ്ഞു കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട മ​റ്റു പ്ര​തി​ക​ളെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്നും ക​ഠി​നം​കു​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ എ​സ്.​എ​ച്ച്‌.​ഒ എ​ച്ച്‌.​എ​ല്‍.സജീഷ് പറഞ്ഞു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →