കൊറിയ: രാജ്യത്തെ പൗരന്‍മാര്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തയച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ . പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ചാണ് കത്തയച്ചത്.
‘പുതുവര്‍ഷത്തിൽ നമ്മുടെ ജനങ്ങളുടെ ആദര്‍ശങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെടുന്ന യുഗം കൊണ്ടുവരാന്‍ ഞാന്‍ കഠിനമായി പരിശ്രമിക്കുന്നത് തുടരും’ എന്നാണ് കിം എഴുതിയത്.
കൂടാതെ പിതാവിന്റെയും മുത്തച്ഛന്റെയും ശവകുടീരത്തില്‍ സന്ദര്‍ശനം നടത്തുകയു ചെയ്തു.
ദുഷ്‌കരമായ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ ഭരണകൂടത്തെ വിശ്വസിക്കുകയും പിന്തുണക്കുകയും ചെയ്തതിന് നന്ദിയും കത്തിലൂടെ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഭീഷണി പ്രസംഗങ്ങൾ ഇത്തവണ ഉണ്ടായില്ലെന്ന് ഉത്തര കൊറിയൻ മാധ്യമങ്ങൾ വെളിപ്പെടുത്തി.