റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം.എസ് ധോണി തൻ്റെ ഫാം ഹൗസില്‍ വിളയിച്ച പച്ചക്കറികള്‍ ദുബായിലേക്ക് കയറ്റുമതി ചെയ്യാൻ തയ്യാറെടുക്കുകയാണ്. റാഞ്ചിയിലെ കൃഷിയിടം വിളവെടുപ്പിന് പാകമായി . റാഞ്ചിയിലെ സെബോ ഗ്രാമത്തിലെ റിംഗ് റോഡിലാണ് ധോണിയുടെ ഫാം ഹൗസ്. പച്ചക്കറികളുടെ കയറ്റുമതിയ്ക്ക് വേണ്ടിയുള്ള ചര്‍ച്ചകളും ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കുകയാണെന്ന് ധോണി പറയുന്നു.
10 ഏക്കര്‍ കൃഷിയിടത്താണ് ധോണി പച്ചക്കറി വിളവെടുപ്പ് നടത്തുന്നത്. സ്ട്രോബറീസ്, കാബേജ്, തക്കാളി, ബ്രൊക്കോലി, പയര്‍, പപ്പായ തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. ധോണിയുടെ കൃഷി ഇടത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്ക് റാഞ്ചിയിൽ വളരെയധികം ആവശ്യക്കാരുണ്ട്.
ജാര്‍ഖണ്ഡിലെ കൃഷി വകുപ്പാണ് ധോണിയുടെ ഫാം ഹൗസില്‍ നിന്നുള്ള പച്ചക്കറികള്‍ യു.എ.ഇയിലേക്ക് എത്തിക്കുന്നത്. യു.എ.ഇയില്‍ വില്‍പ്പന നടത്തേണ്ട ഏജന്‍സികളെ ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞു