കുറ്റിയാടി: വാടകക്കാരന് മുറിഒഴിഞ്ഞുകൊടുക്കത്തതിനാല് കെട്ടിട ഉടമ പൂട്ടിയ മുറികള്‍ വാടകക്കാരന് കുത്തിക്കുറന്നു. കുറ്റിയാടി ടൗണിലാണ് സംഭവം.
ടൗണില്‍ തളീക്കര പിലാക്കോട് കുഞ്ഞഹമ്മദ് എന്ന വ്യക്തി, കളളാട് സ്വദേശി വിജയകുമാറിന് വാടകയ്ക്ക നല്കിയ മുറിയെ ചൊല്ലിയാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. വിജയകുമാറിന് 16 വര്‍ഷം മുമ്പാണ് കുഞ്ഞഹമ്മദ് മുറി വാടകയ്ക്ക് കൊടുക്കുന്നത്. മുറിഒഴിഞ്ഞുകൊടുക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും വിജയകുമാര്‍ തയ്യാറാകാഞ്ഞതിനാലാണ് ഒരാഴ്ചമുമ്പ് കടയുടമ മറ്റൊരു പൂട്ടിട്ട് കട പൂട്ടി.
വ്യാപാരി സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും തുറന്നുകൊടുക്കാന്‍ തയ്യാറാവാതിനുന്നതിനെ തുടര്‍ന്ന് വാടകക്കാരന് കുടുംബവുമായെത്തി പൂട്ടുപൊളിച്ച് കടക്കുളളില്‍ ഇരുപ്പായി. ഇതറിഞ്ഞ കെട്ടിട ഉടമയും ഭാര്യയേയും മക്കളേയും കൂട്ടിയെത്തി മുറിക്കകത്ത് അവരും ഇരുപ്പു തുടങ്ങി. ഇരുകുടുംബവും കടക്കുളളില്‍ താമസമാക്കും എന്നറിയിച്ചതോടെ ഗ്രാമ പഞ്ചായത്ത് ഭാരവാഹികള്‍ എത്തി ഇരുകൂട്ടരേയും ചര്‍ച്ച ചെയ്യാമെന്ന ധരണയില്‍ തര്‍ക്കം താല്‍ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
അതുവരെ കട വാടകക്കാര്‍ തുറക്കാമെന്നും തീരുമാനിച്ചു. കടമുറികള്‍ ഉള്‍പ്പെടുന്ന കെട്ടിടം ഉടമ ഏതാനം മാസം മുമ്പ് വില്‍പ്പന നടത്തിയതാണ്. ഇതേ തുടര്‍ന്ന് വാടകക്കാരന് മുറി ഒഴിയുകയും യന്ത്രങ്ങള്‍ മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ആനുകൂല്ല്യം ആവശ്യപ്പെട്ടാണ് തിരികെ വന്നിരിക്കുന്നതെന്ന് കെട്ടിട ഉടമ പറഞ്ഞു. എന്നാല്‍ മുറികള്‍ പൂട്ടിയിട്ടതിനാല്‍ ഒരാഴ്ച പണിയെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിജയകുമാര്‍ പറയുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ഒ. ടി നഫീസ, വൈസ് പ്രസിഡന്റ് ടികെ മോഹന്‍ദാസ, മെമ്പര്‍ എസി അബ്ദുല്‍ മജീദ,് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഒ.വി ലത്തീഫ്, വിജി ഗഫൂര്‍ എന്നിവരാണ് സ്ഥലത്തെത്തിയത് .തിങ്കളാഴ്ച ചര്‍ച്ച നടക്കും.

