ബംഗാളിൽ സൗജന്യ വിതരണത്തിനായി സൂക്ഷിച്ചു വച്ച 15 ലക്ഷം രൂപയുടെ പാഠപുസ്തകങ്ങൾ കത്തി നശിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വടക്കൻ ദിനാജ്പൂർ ജില്ലയിലെ ഇസ്ലാംപൂരിലെ സംസ്ഥാന പ്രാഥമിക വിദ്യാഭ്യാസ വകുപ്പിന്റെ സർക്കിൾ ഓഫീസിൽ ഉണ്ടായ തീപിടുത്തത്തിൽ 15 ലക്ഷം രൂപ വിലവരുന്ന പാഠ പുസ്തകങ്ങൾ കത്തിനശിച്ചു. വ്യാഴാഴ്ച(31/12/2020) രാവിലെയാണ് തീപിടുത്തമുണ്ടായത്.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് പോലീസിന്റെ നിഗമനം. ഓഫീസിലെ ഫർണിച്ചറുകളും രേഖകളുമെല്ലാം കത്തിനശിച്ചിട്ടുണ്ട്..

അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ രണ്ട് മണിക്കൂർ പണിപ്പെട്ടാണ് തീ അണച്ചത്.

ജനുവരി 2 മുതൽ സംസ്ഥാന സർക്കാർ പുതിയ അധ്യയന വർഷത്തേക്കുള്ള സ്‌കൂൾ പാഠ പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്യുമെന്ന് സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →