തണുത്ത് വിറച്ച് ഡൽഹി, 14 വർഷത്തിലെ ഏറ്റവും താഴ്ന്ന താപനിലയിൽ പുതുവർഷപ്പുലരി

ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ കൊടും തണുപ്പിൽ ഡൽഹി. ജനുവരി 1 ന് രാവിലെ 1.1 ഡിഗ്രി സെൽഷ്യസാണ് രാജ്യ തലസ്ഥാനത്തെ താപനില. 14 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന താപനിലയാണിതെന്നാണ് റിപ്പോർട്. മൂടൽമഞ്ഞ് വാഹന ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

2006 ജനുവരി 8 ന് നഗരത്തിൽ കുറഞ്ഞ താപനില 0.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ജനുവരിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 2.4 ഡിഗ്രി സെൽഷ്യസായിരുന്നുവെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സഫ്ദർജംഗ് ഒബ്സർവേറ്ററിയിൽ കുറഞ്ഞ താപനില 1.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, ഇത് 14 വർഷത്തിനിടെ ജനുവരിയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.

ജനുവരി 4-5 ഓടെ ഏറ്റവും കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസായി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു.

ജനുവരി 3 മുതൽ ജനുവരി 5 വരെ ദേശീയ തലസ്ഥാനത്ത് നേരിയ മഴ പ്രതീക്ഷിക്കുന്നുണ്ട്.

ഐ‌എം‌ഡി വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ ഡിസംബറിലെ ശരാശരി താപനില 7.1 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ വർഷം ഇത് 7.6 ഡിഗ്രി സെൽഷ്യസായിരുന്നു.

Share
അഭിപ്രായം എഴുതാം