തിരുവനന്തപുരം: കേന്ദ്രം നടപ്പിലാക്കിയ നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ ഒ രാജഗോപാല്‍ പിന്തുണച്ചിരുന്നു. എന്നാല്‍ നിയമത്തിനെതിരായ പ്രമേയത്തെ എതിര്‍ത്തുകൊണ്ട് രാജഗോപാല്‍ സഭയില്‍ പ്രസംഗിക്കുകയും ചെയ്‌തു .
രാജ്യത്തെ കാര്‍ഷിക ഭേദഗതി ബില്‍ നല്ലതിനാണെന്നും അത് കര്‍ഷകരുടെ നന്‍മക്കുവേണ്ടിയാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. ഏകകണ്‌ഠമായി പ്രമേയം പാസാക്കിയ സഭയുടെ പൊതുവികാരത്തെ മാനിച്ചാണ് താന്‍ പ്രമേയത്തെ അനുകൂലിച്ചതെന്നും അദ്ദഹം പറഞ്ഞു. എന്നാല്‍ പ്രമേയത്തിലെ എതിര്‍പ്പുകള്‍ പരസ്യമായി അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.