ഈ നിയമം റദ്ദാക്കണം എന്ന കേരളം കേന്ദ്രത്തോട്‌ ആവശ്യപ്പെടുന്നു

തിരുവനന്തപുരം: രാജ്യത്തെ കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷയി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമ സഭ പ്രത്യേക സമ്മളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തിലാണ്‌ വിമര്‍ശനം. നിയമ ഭേദഗതി കര്‍ഷക വിരുദ്ധമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേരളം ഉപഭോക്തൃ സംസ്ഥാനമാണ്. കര്‍ഷക പ്രക്ഷോഭം തുടര്‍ന്നാല്‍ അത്‌ കേരളത്തെ സാരമായി ബാധിക്കും. കേരളത്തിലേക്കുളള ഭക്ഷ്യസാധനങ്ങളുടെ വരവ്‌ നിലച്ചാല്‍ കേരളം പട്ടിണിയിലാവും. നിയമഭേദഗതി കോര്‍പ്പറേറ്റ്‌ അനുകൂലവും കര്‍ഷക വിരുദ്ധവും ആണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ നിയമം റദ്ദാക്കണം എന്ന കേരളം കേന്ദ്രത്തോട്‌ ആവശ്യപ്പെടുന്നു. തിരക്കിട്ടാണ്‌ നിയമം പാസാക്കിയത്‌. സംഭരണത്തില്‍ നിന്നും വിതരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയാല്‍ പൂഴ്‌ത്തിവയ്‌പ്പും കരിഞ്ചന്തയും ഉണ്ടാകും . അവശ്യ സാധന നിയമത്തിലെ വ്യവസ്ഥയില്‍ നിന്ന്‌ ഭക്ഷ്യ ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, എന്നിവ അടക്കമുളളത്‌ ഒഴിവാക്കിയത്‌ സ്ഥിതി കൂടുതല്‍ വഷളാക്കും

നിയമ സഭാ ചട്ടം 118 അനുസരിച്ചാണ്‌ പ്രമേയം അവതരിപ്പിക്കുന്നത്‌. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമേ ഘടക കക്ഷി നേതാക്കള്‍ക്കുമാത്രമാവും സംസാരിക്കാന്‍ അവസരം ലഭിക്കുക . ഒരുമണിക്കൂര്‍ സമയപരിധി നിശ്ചയിച്ചാണ്‌ സമ്മേളനം നിശ്ചയിച്ചിട്ടുളളത്‌. എങ്കിലും എല്ലാ ഘടകകക്ഷി നേതാക്കളും സംസാരിച്ച്‌ തീരുന്നതുവരെ സമ്മേളനം തുടരും. മറ്റ്‌ നടപടി ക്രമങ്ങളെല്ലാം ജനുവരി എട്ടിന്‌ ചേരുന്ന നിയമ സഭാ സമ്മേളനത്തിലാണ്‌ ഉള്‍പ്പെടുത്തിയട്ടുളളത്‌ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →