അമ്മയെയും മക്കളെയും പുറമ്പോക്കിലെ ഷെഡിൽ നിന്ന് അയൽവാസികൾ ഇറക്കിവിട്ടു

തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയെയും മക്കളെയും അയൽവാസികൾ താമസസ്ഥലത്ത് നിന്ന് ഇറക്കിവിട്ടു. 17-11-2020 നാണ് സംഭവം . കഴക്കൂട്ടം സൈനികനഗറില്‍ താമസിക്കുന്ന സുറുമിയും മക്കളുമാണ് കിടപ്പാടമില്ലാതെ ദുരിതത്തിലായത്.

അയല്‍ പക്കത്ത് താമസിക്കുന്ന സഹോദരങ്ങളാണ് വീട് പൊളിച്ചതെന്ന് സുറുമി പൊലീസില്‍ പരാതി നല്‍കി. എന്നാൽ പോലീസിൽ പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് പരാതിക്കാരി സുറുമി പറയുന്നു.

യുവതിയും മക്കളും പുറംപോക്കില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു. ഇവിടെ നിന്നാണ് അയല്‍ക്കാര്‍ ഇറക്കിവിട്ടത്. പുറത്താക്കിയശേഷം ഇവര്‍ താമസിച്ചിരുന്ന ഷെഡ് പൊളിച്ചുകളയുകയും ചെയ്‌തു.

ആയുധങ്ങളുമായെത്തിയ അയല്‍ക്കാര്‍ ഇവരെ വീട്ടില്‍ നിന്നും പുറത്താക്കി വീട് പൊളിച്ചുകളയുകയായിരുന്നു. നെയ്യാറ്റിൻകര സംഭവത്തിൻ്റെ ഞെട്ടൽ മാറുന്നതിനു പുറകേയാണ് പുറമ്പോക്കിൽ നിന്ന് ഇറക്കിവിട്ട പുതിയ വാർത്തയും എത്തുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →