കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രത്യേക നിയമസഭാ സമ്മേളനം വ്യാഴാഴ്ച(31/12/2020)

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രത്യേക നിയമസഭാ സമ്മേളനം വ്യാഴാഴ്ച(31/12/2020) നടക്കും. രാവിലെ ഒന്‍പതിന് ചേരുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിക്കും.

പ്രതിപക്ഷ നേതാവിനും കക്ഷി നേതാക്കള്‍ക്കും മാത്രമാണ് സംസാരിക്കാന്‍ അവസരമുണ്ടാവുക. കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ പ്രതിപക്ഷ നേതാവ് സഭയിലെത്തില്ല.

പ്രമേയത്തെ എതിര്‍ക്കുമെന്ന് ബിജെപിയുടെ ഏക അംഗം ഒ. രാജഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് എം ജോസ് വിഭാഗം ഇടതുമുന്നണിയിലെത്തിയ ശേഷമുള്ള ആദ്യ സഭാ സമ്മേളനമാണ് ഇന്നത്തേത്. എംഎൽഎമാരായ റോഷി അഗസ്റ്റിന്റെയും പ്രൊഫസര്‍ ജയരാജിന്റെയും ഇരിപ്പടം പ്രതിപക്ഷ നിരയിൽ തന്നെ ആയിരിക്കും.

നേരത്തെ 23ന് സഭ ചേരുന്നതിന് ശുപാര്‍ശ ചെയ്തെങ്കിലും ഗവര്‍ണര്‍ വിജ്ഞാപനത്തിൽ ഒപ്പിട്ടിരുന്നില്ല. ഇത് ഭരണഘടനാ ലംഘനമാണെന്ന നിലപാടിൽ മുഖ്യമന്ത്രി എത്തുകയായിരുന്നു. പിന്നീട്, വീണ്ടും സര്‍ക്കാര്‍ 31ന് സമ്മേളനം വിളിക്കാൻ ശുപാര്‍ശ ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →