കോവിഡ് വാക്‌സിനില്‍ ആശങ്ക അറിയിച്ച് മുസ്ലീം സംഘടനകള്‍

ന്യൂഡല്‍ഹി: കൊറോണാ വാക്‌സിനുകളില്‍ പന്നിയില്‍ നിന്നുളള ഉദ്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതായി അഭ്യൂഹങ്ങള്‍ പടര്‍ന്നതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനക്ക് മുസ്ലീം സംഘടനകള്‍ തങ്ങളുടെ ആശങ്ക അറിയിച്ച് കത്തെഴുതി. ഇന്ത്യയിലെ സൂഫി മുസ്ലീം സംഘടനയായ റാസാ അക്കാദമി ആണ് കത്തയച്ചിരിക്കുന്നത്. കൊറോണാ വാക്‌സിനുകളില്‍ പന്നിയില്‍ നിന്നുളള ഉത്പന്നങ്ങൾ ചേര്‍ന്നിട്ടുണ്ടെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നതിനെ തുടര്‍ന്നാണ് റാസാ അക്കാദമി കത്തയച്ചത്.

പന്നിയില്‍ നിന്നും പശുക്കളില്‍ നിന്നും ഉളള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നതെന്ന അഭ്യൂഹങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ചൈന പോലുളള രാജ്യങ്ങളാണ് കൊറോണാ വാക്‌സിനില്‍ പന്നിയില്‍ നിന്നുളള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പുറത്തുവിട്ടത്.

മുസ്ലീം മതവിശ്വാസികള്‍ക്ക് പന്നി ഹറാമായതിനാല്‍ ഇത്തരം വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ഏതൊക്കെ വാക്‌സിനുകളിലാണ് ഇത്തരം ഉദ്പ്പന്നങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതെന്നതിന്റെ വിശദ വവിരങ്ങള്‍ ആവശ്യപ്പെട്ടാണ് സംഘടന കത്ത് നല്‍കിയിരിക്കുന്നത്. അതനുസരിച്ച് ആളുകള്‍ക്ക് കുത്തിവയ്പ്പ നടത്താന്‍ സാധിക്കുമെന്ന് കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →