വിവാഹത്തിനായി മതം മാറുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് രാജ്‌നാഥ്‌സിംഗ്

ന്യൂ ഡല്‍ഹി: വിവാഹത്തിനുവേണ്ടി മതം മാറുന്നത് അംഗീകരിക്കാവില്ലെന്ന രാജ്‌നാഥ്‌സിംഗ്. ഉത്തര്‍പ്രദേശ സര്‍ക്കാര്‍ പാസാക്കിയ മതപരിവര്‍ത്തന നിയമത്തിന്‍റെ ദുരുപയോഗ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത് . മതപരിവര്‍ത്തനം നടത്തേണ്ടതിന്റെ ആവശ്യമെന്താണെന്നും, കൂട്ടമായി മതപരിവര്‍ത്തനം നടത്തുന്ന പതിവ് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.വിവാഹത്തിന് വേണ്ടി മതപരിവര്‍ത്തനം നടത്തുന്നതിനെ താന്‍ വ്യക്തിപരമായി അനുകൂലിക്കുന്നില്ലെന്നും രാജ്‌നാഥ്‌സിംഗ് വ്യക്തമാക്കി.

പലകേസുകളിലും മതപരിവര്‍ത്തനത്തിന് പിന്നില്‍ നിര്‍ബ്ബന്ധിത പ്രേരണകളുണ്ടെന്ന് വ്യക്തമാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാരുകള്‍ നിയമം നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ മനസിലാക്കുന്നിടത്തോളം മുസ്ലീം സമുദായത്തില്‍ മറ്റൊരു സമൂദായത്തില്‍ നിന്ന് വിവാഹം കളിക്കാന്‍ അനുമതിയില്ല. സ്വാഭാവിക വിവാഹങ്ങളും നിര്‍ബ്ബന്ധിതമായി മതപരിവര്‍ത്തനം ചെയ്ത് നടത്തുന്ന വിവഹങ്ങളും തമ്മില്‍ ഏറെ അന്തരമുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

നിര്‍ബ്ബന്ധിത മരപരിവര്‍ത്തനത്തിനെതിരെ കര്‍ശനവും ശാശ്വതവുമായ നിയമ നിര്‍മ്മാണം വേണമെന്ന് കേന്ദ്ര സാസംസ്‌ക്കാരിക മന്ത്രി പ്രഹ്‌ളാദ്‌സിംഗ് പട്ടേല്‍ പറഞ്ഞു. മതപരിവര്‍ത്തനത്തിനെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ ധര്‍മ്മ സ്വതന്ത്രത ഓര്‍ഡിനന്‍സിനെപ്പറ്റി വിശദീകരിക്കുമ്പോഴാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →