ശബരിമല : ശബരിമല മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തില്‍. മേല്‍ശാന്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന മൂന്നു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. സന്നിധാനത്ത് തന്നെയാണ് തുടരുക. മേല്‍ശാന്തി ഉള്‍പ്പെടെ 7 പേരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുള്ളത്. സന്നിധാനം കണ്ടൈന്‍മെന്റ് സോണ്‍ ആക്കണമെന്ന് സന്നിധാനം മെഡിക്കല്‍ ഓഫീസർ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.
നിത്യ പൂജകള്‍ മുടങ്ങില്ല എന്ന് അധികൃതർ അറിയിച്ചു.
29-12-2020 ചൊവ്വാഴ്ച നടത്തിയ റാപ്പിഡ് പരിശോധനയില്‍ സന്നിധാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. സര്‍ക്കാര്‍ നിർദ്ദേശത്തിന് ശേഷം തീര്‍ത്ഥാടനം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പ്രതികരിച്ചു.

