തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൊളളലേറ്റ് മരിച്ച മാതാപിതാക്കളുടെ പ്രായപൂര്‍ത്തിയാകാത്ത മകന് പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ദമ്പദികളുടെ മരണത്തില്‍ പോലീസിന് വീഴ്ച പറ്റിയോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ റുറല്‍ പോലീസ് സൂപ്രണ്ടിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അംഗങ്ങളായ കെ, നസീര്‍, ഫാ. ഫിലിപ്പ് പരക്കാട്ട്, സി.വിജയകുമാര്‍, എന്നിവര്‍ തിയന്നൂരില്‍ സംഭവം നടന്ന ലക്ഷംവീട് കോളനിയില്‍ എത്തി ദമ്പതികളുടെ മക്കളും ബന്ധുക്കളും സമീപവാസികളും ആയി സംസാരിച്ചു. കുട്ടിക്ക് ഏതുതരത്തിലുളള സംരക്ഷണം നല്‍കണമെന്ന് സ്ഥലം സന്ദര്‍ശിച്ച റിപോര്‍ട്ട് നല്‍കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയോടും ജില്ലാ ശിശുസംരക്ഷണ ഓഫീസറോടും കമ്മീഷന്‍ ആവശ്യപ്പെട്ടു.

