തിരുവനന്തപുരം: സഭാതര്‍ക്കം തീര്‍ക്കാന്‍ നിയമ നിര്‍മ്മാണം വേണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭാനേതൃത്വം സര്‍ക്കാരിനെ സമീപിച്ചു. അഞ്ചുലക്ഷം വിശ്വാസികള്‍ ഒപ്പിട്ട ഭീമഹര്‍ജി സര്‍ക്കാരിന് സമര്‍പ്പിച്ചു. മന്ത്രി ഇ.പി ജയരാജന് ഹര്‍ജി സ്വീകരിച്ചു. 2020ലെ സെമിത്തേരി ബില്ലടക്കം സര്‍ക്കാര്‍ സ്വീകരിച്ചുവുന്ന നടപടികള്‍ ധീരമെന്ന് വിശേഷിപ്പിച്ച സഭാനേതൃത്വം പളളിത്തര്ക്കത്തിലും സമാനമായ രീതിയില്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാണ് ആവശ്യം.
പളളികള്‍ റഫറണ്ടം നടത്തി ഭൂരിപക്ഷവും ന്യൂനപക്ഷവും തിരിച്ചറിഞ്ഞ് ഭാഗം വയ്ക്കുകയാണ് ശാശ്വത പരിഹാരമെന്ന് യാക്കോബായ സഭ വ്യക്തമാക്കി. നൂറ്റാണ്ടുകളായുളള തര്‍ക്കം കോടതിവിധിയിലൂടെ മാത്രം പരിഹരിക്കാനാവില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
മാത്യൂസ് മാര്‍ തെവേദോസ്യോസ്, മാത്യൂസ് മാര്‍ അന്തിമോസ്, വൈദീക ട്രസ്റ്റി സ്ലീബാ വട്ടാവേലില്കോര്എപ്പിസ്കോപ്പ, അല്മായ ട്രസ്റ്റി ഷാജി ചൂണ്ടയില്‍, ഫാദര്‍ ജോര്‍ജി ജോണ്‍ കട്ടച്ചിറ, ഷെവലിയാര്‍ അലക്സ് എം ജോര്‍ജ്, എന്നിവരാണ് മന്ത്രിയുടെ ചേമ്പറിലെത്തി ഭീമ ഹര്‍ജി നല്‍കിയത്.

