ന്യൂഡൽഹി: കർഷകരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉറച്ച തീരുമാനം എടുത്തില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്ന് സാമൂഹിക പ്രവർത്തകൻ അണ്ണ ഹസാരെ. തന്റെ ജീവിതത്തിലെ അവസാന പ്രതിഷേധം 2021 ജനുവരിയിൽ ആരംഭിക്കുമെന്ന് ഹസാരെ പറഞ്ഞു. തന്റെ പ്രക്ഷോഭത്തെക്കുറിച്ച് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ വിളിച്ച ഭാരത് ബന്ദിനെ പിന്തുണച്ച് ഡിസംബർ എട്ടിന് അണ്ണാ ഹസാരേ നിരാഹാര സത്യഗ്രഹം നടത്തിയിരുന്നു.