വര്‍ക്കല ഇടവയില്‍ അമ്മയെ മര്‍ദിച്ച മകൻ അറസ്റ്റിൽ

തിരുവനന്തപുരം: വര്‍ക്കല ഇടവയില്‍ അമ്മയെ മര്‍ദിച്ച മകൻ അറസ്റ്റിൽ. ഇടവ തുഷാര മുക്കിൽ റസാഖാണ് അറസ്റ്റിലായത്. ഇയാൾ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചൊവ്വാഴ്ച(29/12/20)യാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇത്തരത്തിൽ പുറത്തുവന്നത്. ചിത്രങ്ങള്‍ റസാഖിൻ്റെ സഹോദരിയാണ് ക്യാമറയില്‍ പകര്‍ത്തിയത്. സംഭവത്തിന് ശേഷം റസാഖ് ഒളിവിലായിരുന്നു ബുധനാഴ്ച(30/12/20) ഉച്ചയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത് .

നിലത്തിരിക്കുന്ന അമ്മയെ മകന്‍ ചവിട്ടുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മകന്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →