ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അവരുടെ സാധനങ്ങള്‍ വില്‍ക്കുന്നതിനും കൂടുതല്‍ വരുമാനം നേടുന്നതിനും കൂടുതല്‍ അവസരം അനുവദിക്കുമെന്ന് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ സിഇഒ മുകേഷ് അഗി. ”അവര്‍ക്ക് എവിടെനിന്നും തങ്ങളുടെ സാധനങ്ങള്‍ വില്‍ക്കാന്‍ കഴിയും. അവര്‍ക്ക് ആമസോണിലേക്കോ വാള്‍മാര്‍ട്ടിലേക്കോ എത്തിച്ചേരാനും വിതരണ ശൃംഖലയുടെ ഭാഗമാകാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”പുതിയ നിയമം ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പ്രവേശനം നല്‍കുന്നതിനെക്കുറിച്ച് സംസാരിക്കുന്നില്ല. പുതിയ നിയമം അടിസ്ഥാനപരമായി കര്‍ഷകര്‍ക്ക് തുറന്നുകൊടുക്കുന്നു; അവരുടെ സാധനങ്ങള്‍ വില്‍ക്കാന്‍ അവര്‍ക്ക് മാര്‍ക്കറ്റിലേക്ക് പോകേണ്ടതില്ല, ഇന്ന്, ഒരു കര്‍ഷകന് കിട്ടേട്ട പണത്തില്‍ ധാരാളം ഭാഗം ഇടനിലക്കാരിലേക്ക് പോവുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. സമാധാനപരമായി പ്രതിഷേധിക്കാനുള്ള കര്‍ഷകരുടെ അവകാശത്തെയാണ് യുഎസ് പിന്തുണയ്ക്കുന്നത്.എല്ലാവര്‍ക്കും ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ അവകാശമുണ്ട്, സമാധാനപരമായ ആ പ്രതിഷേധങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. അതേസമയം, നിയമത്തില്‍ വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍, നിയമം കര്‍ഷകര്‍ക്ക് കൂടുതല്‍ അവകാശവും അവസരവും നല്‍കുന്നു. അതിനാല്‍ യുഎസ് നിയമങ്ങളെ പിന്തുണയ്ക്കുന്നു, അതേസമയം പ്രതിഷേധത്തെയും പിന്തുണയ്ക്കുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

