ഗുവാഹത്തി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരായ അജന്ത നിയോഗും രാജ്ദീപ് ഗോലയും ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. അസം ബിജെപി പ്രസിഡന്റ് രഞ്ജിത് ദാസും വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും പങ്കെടുത്ത പരിപാടിയിലാണ് ഇരുവരും ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നത്. ”കോണ്‍ഗ്രസില്‍ അച്ചടക്കമില്ല, പാര്‍ട്ടി ദിശാബോധമില്ലാത്തതാണ്. ദേശീയ നേതൃത്വം താഴെത്തട്ടിലുള്ള തൊഴിലാളികള്‍ എന്ത് ചിന്തിക്കുന്നുവെന്ന് ശ്രദ്ധിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് വിടുന്നതിന് കാരണമായി നിയോഗ് പറഞ്ഞത്.ഡിസംബര്‍ 25 നാണ് കോണ്‍ഗ്രസ് അജന്ത നിയോഗിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.ലഖിപൂര്‍ നിയമസഭാ മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ രാജ്ദീപ് ഗോവാലയെ ഒക്ടോബര്‍ 9 നാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.ഗോലഘട്ട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി മൂന്ന് തവണ അജന്ത നിയോഗ് അസം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തരുണ്‍ ഗോഗോയിയുടെ മന്ത്രിസഭയില്‍ നിരവധി സുപ്രധാന വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.
അസമിലെ പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു
