പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞു. മുഖ്യമന്ത്രി

തൃശൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്തെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരളം പടുത്തുയർത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും കേരള പര്യടനത്തിലൂടെ നാടിന്‍റെ വികസനവുമായി ബന്ധപ്പെട്ട വിവിധ അഭിപ്രായങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും തൃശൂരിൽ നടന്ന പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കേരളപര്യടനത്തിനിടെ നിരവധി ആവശ്യങ്ങളും വിവിധ വിഷയങ്ങളിലെ ചര്‍ച്ചകളും നടന്നു. നിലവിൽ മുഖ്യമന്ത്രിയുടെ കേരള പര്യടനം 11 ജില്ലകൾ പൂർത്തിയായി. സ്ത്രീ ശാക്തികരണവുമായി ബന്ധപ്പെട്ട് മികച്ച ചർച്ചകൾ നടന്നു. കായികപരിശീലനത്തിന് ആവശ്യമായ ആധുനിക സൗകര്യങ്ങൾ സജ്ജീകരിക്കണമെന്ന ആവശ്യവും ഉയർന്നു. വനിതാ കമ്മീഷന്‍റെ പ്രവർത്തനം വിപുലീകരിക്കണമെന്നും ആവശ്യമുണ്ട്. മതേതരമായ പുതിയ ആഘോഷങ്ങൾ ഉയർന്നു വരണമെന്നും നിർദേശം ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളിൽ പ്രോജക്ട് തയ്യാറാക്കി നൽകിയവരുമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →