ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമ്മർദ്ദത്തിലാക്കാൻ ആർക്കും സാധിക്കില്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. കർഷകരുടെ ഉപാധികളിൽ ചർച്ചയാകാമെന്ന് അംഗീകരിച്ചതിനു തൊട്ടുപിന്നാലെയാണ് കൃഷിമന്ത്രിയുടെ പ്രതികരണം.
‘രാജ്യത്തെ കർഷകരുടെ നന്മയ്ക്കായാണ് നിയമങ്ങൾ പാസാക്കിയത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനു പോലും ഇത്തരമൊരു നിലപാടെടുക്കാൻ സാധിച്ചിരുന്നില്ല’ കൃഷി മന്ത്രി പറഞ്ഞു.
ബുധനാഴ്ച(30/12/2020) ഉച്ചയ്ക്ക്ര രണ്ട് മണിക്ക് ഡൽഹി വിഗ്യാൻ ഭവനിലാണ് ചർച്ച.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിലെ നടപടിക്രമം അടക്കം നാല് അജണ്ടകളാണ് കർഷക സംഘടനകൾ മുന്നോട്ടുവച്ചത്. നാല് ഉപാധികളിലും ചർച്ച നടത്താമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
കർഷക സമരത്തിന് പിന്തുണയേറി വരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ കൂടുതൽ സമ്മർദ്ദത്തിലാകുന്നു എന്നാണ് ഡൽഹിയിൽ നിന്നുളള റിപ്പോർട്ടുകൾ.

