മാവേലിക്കര: സി പി എം വിമതന്‍ പിന്തുണച്ചതോടെ മാവേലിക്കര നഗരസഭയില്‍ യു ഡി എഫിന് അധികാരം ലഭിച്ചു. സി പി എം വിമതന്‍ കെ വി ശ്രീകുമാര്‍ പിന്തുണച്ചതോടെയാണ് യു ഡി എഫ് അധികാരത്തിലെത്തിയത്. ശ്രീകുമാറിനെ നഗരസഭ ചെയര്‍മാനാക്കും. ആദ്യ മൂന്ന് വര്‍ഷമാണ് അധ്യക്ഷ സ്ഥാനം നല്‍കുക. ശ്രീകുമാര്‍ കോണ്‍ഗ്രസില്‍ അംഗമാവുകയും ചെയ്യും.
തന്നെ ചെയര്‍മാനാക്കുന്നവരെ പിന്തുണക്കുമെന്ന് ശ്രീകുമാര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. അനുഭാവം ഇടതിനോടാണെന്നും സി പി എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ശ്രീകുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ എല്‍ ഡി എഫ് മടിക്കുകയായിരുന്നു.