വാഹന രേഖ പുതുക്കാന്‍ മാര്‍ച്ച് 31 വരെ സമയം നീട്ടി നല്‍കി

ന്യൂഡല്‍ഹി: രാജ്യത്തെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, പെര്‍മിറ്റ് എന്നിവയുടെ പുതുക്കല്‍ മാര്‍ച്ച് 31 വരെ കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കി. 2020 ഫെബ്രുവരി 1ന് ശേഷം കാലാവധി തീര്‍ന്ന രേഖകളുടെ കാലാവധിയാണ് മാര്‍ച്ച് 31 വരെ നീട്ടിയിട്ടുള്ളത്.

കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലം കണക്കിലെടുത്ത് വാഹനരേഖകളുടെ കാലാവധി നീട്ടണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരും ഇത് സംബന്ധിച്ച തീരുമാനം അറിയിക്കുന്നത്.

നേരത്തെ ചരക്കുവാഹനങ്ങളുടേതുള്‍പ്പെടെയുള്ള രേഖകളുടെ കാലാവധി ഡിസംബര്‍ വരെ സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. രേഖകളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രത്തിന് കത്തു നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →