കണ്ണൂര്‍: പിണറായി വിജയന് സര്‍ക്കാരിനെ ഫെയ്സ് ബുക്കിലൂടെ വിമര്‍ശിച്ചതിന് കണ്ണൂര്‍ അന്താരാഷ്ട്ര വിമനത്താവളത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരനെ പിരിച്ചുവിട്ടതായി ആരോപണം. വിമാന താവളത്തിലെ ആഗ്നിശമന വിഭാഗത്തില്‍ ജോലി ചെയ്യുന്ന കെഎല്‍ രമേശിനെയാണ ്ജോലിയില് നിന്ന് ചെയര്മാന് പിരച്ചുവിട്ടത്.
സോഷ്യല്‍ മീഡിയായിലൂടെ മുഖ്യമന്ത്രിയേയും മറ്റ് ജനപ്രതിനിധികളേയും തുടര്‍ച്ചയായി അവഹേളിച്ച രമേശിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയെന്നാണ് കിയാല്‍ എംഡിയുടെ ഉത്തരവില്‍ പറയുന്നത്. പത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയായിലൂടെ രമേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. അധിക്ഷേപം രൂക്ഷമായതോടെ ഇയാള്‍ക്കതിരെ കിയാലിന് പരാതി ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

