ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതി ശൈത്യമാണെന്നും അതിനാല്‍ വീട്ടിലിരുന്നോ പുറത്ത് പോയോ മദ്യം കഴിക്കരുതെന്ന് നിര്‍ദ്ദേശവുമായി കാലാവസ്ഥ വകുപ്പ്. പുതുവത്സര ആഘോഷങ്ങള്‍ നടക്കാന്‍ പോവുന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം വന്നിരിക്കുന്നത്.മദ്യപിക്കരുത്, അത് നിങ്ങളുടെ ശരീര താപനില കുറയ്ക്കുന്നു,അങ്ങനെ സംഭവിച്ചാല്‍ ജലദോഷം, മൂക്കില്‍ കൂടി രക്തം വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നുമാണ് ഐഎംഡി പറയുന്നത്. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ് വടക്കന്‍ രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഡിസംബര്‍ 28 മുതല്‍ ശക്തമായ ശീതക്കാറ്റും വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
മഞ്ഞ് വീഴുന്നതിനെക്കുറിച്ചും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചര്‍മ്മം ഇളം നിറമുള്ളതും കഠിനവും മരവിപ്പുള്ളതുമായി മാറുകയും കടുത്ത തണുപ്പിന് വിധേയമാകുമ്പോള്‍ കറുത്ത പൊട്ടലുകള്‍ ഉണ്ടാകുകയും ചെയ്യും. ”വിറയല്‍ അവഗണിക്കരുത്,” ശരീരത്തിന് ചൂട് കുറയുന്നു എന്നതിന്റെ ആദ്യ ലക്ഷണമാണിത്. അ്‌പ്പോള്‍ തന്നെ വീടിനകത്തേക്ക് പോയി ശരീരം ചൂടാക്കുകയാണ് ഇതിന് പരിഹാരം. വിറ്റാമിന്‍-സി അടങ്ങിയ പഴങ്ങള്‍ കഴിക്കുക, കഠിനമായ ജലദോഷത്തെ പ്രതിരോധിക്കാന്‍ ചര്‍മ്മത്തെ പതിവായി മോയ്‌സ്ചറൈസ് ചെയ്യുക എന്നീ നിര്‍ദ്ദേശങ്ങളും അവര്‍ നല്‍കിയിട്ടുണ്ട്.

