കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച 41 പേർ അറസ്റ്റിൽ

തിരുവനന്തപുരം: കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ 41 പേർ അറസ്റ്റിൽ . ഓപറേഷന്‍ പി ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി സൈബര്‍ പൊലീസ് നടത്തിയ ഒറ്റ ദിവസത്തെ റെയ്ഡിലാണ് ഇത്രയും പേർ പിടിയിലായത്.

339 കേസുകള്‍ പോക്‌സോ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായവരിൽ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികളിൽ നിന്ന് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ 392 ഉപകരണങ്ങള്‍ പിടിച്ചെടുത്തു.

ആറ് മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികളുടെ നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിക്കുന്ന സംഘത്തെ പിടികൂടുകയാണ് ഓപ്പറേഷൻ പി ഹണ്ടിന്റെ ലക്ഷ്യം. രണ്ടു വര്‍ഷത്തിനിടെ 525 പേരാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ഈ വര്‍ഷം നടത്തുന്ന മൂന്നാമത്തെ റെയ്ഡാണ് ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →