അടിത്തറ ഇളകി: കര്‍ണാടകയില്‍ ബിജെപി സഖ്യത്തിലൂടെ അതിജീവനം തേടാന്‍ ജെഡിഎസ്

ബംഗളൂരു: രാഷ്ട്രീയ ഗോദയിലും അധികാരത്തിലും ‘കിംഗ് മേക്കര്‍” ആവുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ ഒരു പ്രാദേശിക പാര്‍ട്ടി ഇന്ത്യയിലുണ്ടെങ്കില്‍ അത് ജനതാദള്‍ (സെക്കുലര്‍) ആണെന്ന് നിസ്സംശയം പറയാം. കാരണം സ്വന്തമായി ഒരിടത്തും ഭൂരിപക്ഷം ഇല്ലെങ്കിലും, മറ്റ് പാര്‍ട്ടികളുമായുള്ള സഖ്യത്തില്‍ സര്‍ക്കാരുണ്ടാക്കി, സുഗമമായി ഭരിച്ച ആ പ്രാവീണ്യം പല തവണ അവര്‍ തെളിയിച്ചിട്ടുണ്ട്.2004ല്‍ കോണ്‍ഗ്രസുമായും 2006 ല്‍ ബിജെപിയുമായും 2018ല്‍ വീണ്ടും കോണ്‍ഗ്രസുമായുമായിരുന്നു ഈ സഖ്യം. 2023ല്‍ ജെഡിഎസ് വീണ്ടും ബിജെപിയിലേക്കാണെന്ന സൂചനയാണ് പുറത്ത് വരുന്നത്. സഖ്യം സംബന്ധിച്ച് വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടെങ്കിലും ബിജെപിയും ജെഡിഎസും അതിനെ തള്ളുകയാണ് ചെയ്തത്. കൂടാതെ ജെഡിഎസ് ബിജെപിയില്‍ ലയിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപി-ജെഡിഎസ് സഖ്യത്തിന് മുന്‍കൈയെടുക്കുന്നത് ജെഡിഎസിനാണ്. വോട്ടെടുപ്പ് ഇനിയും രണ്ട് വര്‍ഷം അകലെയാണ്,ഇരുപക്ഷവും തമ്മിലുള്ള ഒരു ധാരണയെക്കുറിച്ചുള്ള സംസാരം എപ്പോള്‍ വേണമെങ്കിലും സ്ഥിരീകരിക്കാനോ നിഷേധിക്കാനോ കഴിയില്ലെന്നാണ് രാഷ്ട്രീയ വിദഗ്ധരും ചൂണ്ടികാട്ടുന്നത്. ഇപ്പോള്‍ ഈ ചോദ്യം ഉയര്‍ന്നുവരുന്നില്ല,” 2023ലെ തിരഞ്ഞെടുപ്പിനായി ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ച് ജെഡി (എസ്) മേധാവി എച്ച്ഡി ദേവേഗൗഡയുടെ പ്രതികരണം ഇതായിരുന്നു. ജനം എന്താണ് ഞങ്ങളെ കൊണ്ട് ചെയ്യിപ്പിക്കുന്നതെന്ന് നോക്കാം.ഞങ്ങള്‍ സ്വയം അധികാരത്തില്‍ വരുന്നതിനായി പ്രവര്‍ത്തിക്കുന്നു. പക്ഷെ സാഹചര്യം അനുസരിച്ച് സഖ്യ കക്ഷികളെ ചേര്‍ക്കേണ്ടി വരുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്.

ജെഡിഎസ്- ബിജെപി സഖ്യത്തിന് വഴിയൊരുക്കുന്നതിന്റെ കാരണങ്ങളായി വിലയിരുത്തുന്നത് ഇവയാണ്. ഒന്നാമതായി 2004ലെ തിരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിയ്ക്ക് സംസ്ഥാനത്തുള്ള സ്വാധീനം കുറഞ്ഞ് വരികയാണ്. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്. 2004ല്‍ 2004 ല്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ 58 സീറ്റുകള്‍ നേടിപാര്‍ട്ടിക്ക് ഇപ്പോഴുള്ളത് 33 സീറ്റാണ്. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ഡി കെ ശിവകുമാറും എച്ച്ഡി കുമാരസ്വാമിയും തമ്മിലുള്ള അതൃപ്തിയാണ് മറ്റൊന്ന്. വോക്കലിഗ ആധിപത്യമുള്ള പഴയ മൈസുരു മേഖല ജെഡിഎസിന്റെ വോട്ട് ബാങ്കാണ്. അവിടേക്ക്് വൊക്കലിഗക്കാരനായ ശിവകുമാര്‍ വരുന്നത് പ്രതികൂലമായി ബാധിക്കുമെന്ന ഭയം കുമാരസാമിയ്ക്കുണ്ട്. ചുരുക്കത്തില്‍ ഒരു വശത്ത് ശിവകുമാറിന്റെ ഉയര്‍ച്ചയും മറുവശത്ത് കര്‍ണാടക അനുകൂല പാര്‍ട്ടിയാകാനുള്ള ബിജെപിയുടെ അചഞ്ചലമായ പ്രചാരണവും ജെഡിഎസിനെ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് അകറ്റും. ഇത് ഒഴിവാക്കാന്‍ ബിജെപി സഖ്യമാണ് പരിഹാരമായി ജെഡിഎസ് കാണുന്നത്. ജെഡിഎസ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് അസ്തിത്വപരമായ ഭീഷണിയാണ്. അതിനെ സഖ്യത്തിലൂടെ പരിഹരിക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. അതേസമയം, സഖ്യം ബിജെപി- ജെഡിഎസ് എന്നീ ഇരുവിഭാഗത്തിനും പരസ്പരം പ്രയോജനകരമായ ഒന്നായി മാറുകയും ചെയ്യും. അതിനിടെ,2023 ലെ സംസ്ഥാന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി കേന്ദ്ര നേതൃത്വവും ദേവേഗൗഡയും തമ്മില്‍ ചര്‍ച്ച നടന്നതായാണ് ജെഡിഎസ് വൃത്തങ്ങള്‍ പറയുന്നത്.2018 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെയും ജെഡിഎസിന്റെയും സംയുക്ത വോട്ട് വിഹിതം 57% ആയിരുന്നു, അതില്‍ ജെഡിഎസ് വോട്ട് 20% ആണ്. ഈ 20 ശതമാനം തങ്ങള്‍ക്ക് അനുകൂലമായി ലഭിക്കുമെന്നതാണ് ബിജെപി കാണുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →