ആലപ്പുഴ: താറാവിന്‍കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പക്ഷിപ്പനിയാണോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരം ചീഫ് ഇന്‍വേസ്റ്റ്ഗേറ്റിംഗ് ലാബിലേക്കയച്ചു ഇതിന്റെ പരിശോധനാ ഫലം ലഭിച്ചാലെ എന്താണ് കാരണമെന്ന അറിയാന്‍ കഴിയൂ. കരുമാടി പളളിപ്പാട് മേഖലകളിലായി 17,000 ത്തോളം താറാവുകള്‍ ഇതുവരെ ചത്തിട്ടുണ്ട്.
മരുന്നുകളും സംരക്ഷണവും വേണ്ടവിധം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മൃഗസംരക്ഷണ വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. കര്‍ഷകര്‍ നേരിടു്ന്ന നഷ്ടം വളരെ വലുതാണ് അതിനാല്‍ തന്നെ കര്‍ഷകരെ സഹായിക്കാനുളള നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.
സാമ്പിള്‍ പരിശോധനാഫലം പുറത്തുവന്നെങ്കില്‍ മാത്രമേ രോഗത്തേക്കുറിച്ച എന്തെങ്കിലും ധാരണ ലഭിക്കകുയുളളു. ഇന്നോ നാളെയോ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

