കോഴിക്കോട്: പി.ശാരുതി ഇനി ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് . ബൈക്കിലെത്തി വോട്ടുതേടിയതിലൂടെ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു ശാരുതി. കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നിന്നാണ് ഇവര്‍ വിജയിച്ചത്. എല്‍ഡിഎഫിന്റെ പുതുമുഖ സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു. ബൈക്കില്‍ എത്തി വോട്ടുതേടുന്ന ശാരുതിയുടെ ചിത്രമുളള പോസ്‌റ്ററുകള്‍ മാദ്ധ്യമങ്ങളിലടക്കം വലിയപ്രധാന്യം നേടിയിരുന്നു. എല്‍.എല്‍.ബി അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്. 22 വയസുളള ശാരുതി സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു.
പി.ശാരുതി ഇനി ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ്
