വത്തിക്കാന്‍ സിറ്റി: കൊവിഡ് കാരണം അകന്നിരിക്കുന്നവര്‍ ഹൃദയംകൊണ്ടടുക്കണമെന്ന സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന പാതിരാ കുര്‍ബാനയില്‍ ക്രിസ്മസ് സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ സമ്മാനമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിനെ തുടര്‍ന്ന് ചെറിയ രീതിയിലായിരുന്നു ക്രിസ്മസ് ആഘോഷ ചടങ്ങുകള്‍. 100 പേര്‍ മാത്രമാണ് പാതിരാ കുര്‍ബാനയില്‍ പങ്കെടുത്തത്. സാധാരണത്തേതിലും രണ്ട് മണിക്കൂര്‍ മുന്‍പാണ് ഇക്കുറി പ്രാര്‍ഥനാ ചടങ്ങുകള്‍ ആരംഭിച്ചത്. ഇറ്റലിയില്‍ പുതിയ കൊവിഡ് വൈറസിന്റെ ഭീഷണിയെ തുടര്‍ന്ന് പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ വിശ്വാസികള്‍ക്ക് രാത്രിയില്‍ നേരത്തെ വീട്ടിലെത്തണമെന്നതിനാലാണ് ചടങ്ങുകള്‍ നേരത്തെയാക്കിയത്.