തിരുവനന്തപുരം : കൊച്ചി- മംഗലാപുരം ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ജനുവരി അഞ്ചിന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാകും പ്രധാനമന്ത്രി ഗെയ്ല്‍ പൈപ്പ്‌ലൈന്‍ നാടിന് സമര്‍പ്പിക്കുക.
കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് ഉദ്ഘാടന വിവരം മുഖ്യമന്ത്രിയെ അറിയിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട ധര്‍മ്മേന്ദ്ര പ്രധാന്‍ ജനുവരി അഞ്ചിന് പൈപ്പ്‌ലെന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി സമ്മതം നല്‍കിയതായി അറിയിക്കുകയായിരുന്നു. പൈപ്പ്‌ലൈനിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു

