മുസ്ലിം ലീഗ് അണികളെ നിലയ്ക്കു നിര്‍ത്താന്‍ തയ്യാറാവണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍

കോഴിക്കോട്: മുസ്ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും അണികളെ നിലയ്ക്കുനിര്‍ത്താന്‍ തയ്യാറാവണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ് ല്യാര്‍. കാഞ്ഞങ്ങാട്ട് എസ് വൈഎസ്-എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ അബ്ദുര്‍റഹ്മാന്‍ ഔഫ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ തോല്‍വിക്ക് മറയിടാനാണ് ലീഗ് അരും കൊലകള്‍ നടത്തുന്നത്. ഇത് ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും. കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കേരള മുസ്‌ലിം ജമാഅത്ത് കമ്മിറ്റി യോഗത്തില്‍ കാന്തപുരം ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →