ബംഗാളിൽ ഇടതുപക്ഷവുമായി കൈകോർക്കാമെന്ന് കോൺഗ്രസ് ഹൈക്കമാൻ്റ്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളുമായി സഖ്യത്തില്‍ മല്‍സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്. പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ കക്ഷികളുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി 24-12-2020 വ്യാഴാഴ്ച അംഗീകാരം നല്‍കിയതായി അധിര്‍ ചൗധരിയുടെ ട്വീറ്റില്‍ പറയുന്നു.
ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് നേരത്തെ സിപിഎം പോളിറ്റ് ബ്യൂറോ അംഗീകാരം നല്‍കിയിരുന്നു. 2016-ല്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം കേന്ദ്ര നേതൃത്വം അംഗീകരിച്ചിരുന്നില്ല.

Share
അഭിപ്രായം എഴുതാം