കൊല്ലം: ജില്ലയിലെ ആദിവാസി മേഖല ഉള്‍പ്പെടെയുള്ള പിന്നാക്ക മേഖലകളില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ കൂടുതല്‍ ഇടപെടല്‍ ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന സുഭിക്ഷ കേരളം ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. സന്തുലിതവും കുറ്റമറ്റതുമായ സംവിധാനം പദ്ധതി നടത്തിപ്പില്‍ ഉണ്ടാകണമെന്നും കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ വകുപ്പുകള്‍ പദ്ധതി പുരോഗതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ വി ജയ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ലീഡ് ബാങ്ക് മാനേജര്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9558/Subhiksha-Keralam-Project.html