ഫറോക്ക്: തെരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ത്ഥിയുടെ ബോര്‍ഡ് കത്തിച്ചു. ഫറോക്ക് നഗരസഭ 11-ാം ഡിവിഷനിലെ കക്കാട്ടുപാറയില്‍ കഴിഞ്ഞ ചൊവ്വാഴ്‌ച (22.12.2020)രാത്രിയാണ് ബോര്‍ഡ് കത്തിച്ചത്. ജനകീയം കേബിള്‍ കമ്മ്യൂനിക്കേഷന്റെ ഒപ്‌റ്റിക്കില്‍ കേബിളുകള്‍ സ്ഥാപിച്ചിരുന്ന തൂണി ലാണ് സ്ഥാനാര്‍ത്ഥിയുടെ ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. ബോര്‍ഡ് കത്തിയതോടൊപ്പം ഒപ്‌ടിക്കല്‍ കേബിളുകളും കത്തിപ്പോയി.കമ്പനിക്ക് പതിനായിരം രൂപക്ക് മുകളില്‍ നഷ്ടംഉണ്ടായതായി ഉടമ പറഞ്ഞു. ചൊവ്വാഴ്‌ച രാത്രി എട്ടര മുതല്‍ ബുധനാഴ്‌ച വൈകുന്നേരം നാലുവരെ നൂറില്‍പരം വീട്ടുകാര്‍ക്ക് ഇന്‍റര്‍ നെറ്റും കേബിളും തടസപ്പെട്ടു.
കക്കാട്ടുപാറയില്‍ നിന്ന് സമീപ പ്രദേശങ്ങളിലെ നാലുഭാഗത്തേക്കും പോകുന്ന പ്രധാന ഒപ്‌ടിക്കല്‍ കേബിളുകളെല്ലാം കത്തിനശിച്ചു.കേബിളുടമ ഫറോക്ക് പോലീസില്‍ പരാതി നല്‍കി.

