റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പതിനേഴു വയസുകാരി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ സഹപാഠികൾ അറസ്‌റ്റില്‍

December 24, 2020 - 12:43 pm

ഉപ്പുതറ: പതിനേഴു വയസുകാരി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ സഹപാഠികൾ അറസ്‌റ്റില്‍. കിഴക്കേമാട്ടുക്കട്ട പുളിമൂട്ടില്‍ ക്രിസ്‌റ്റി പി. ചാക്കോ(18), വെള്ളിലാംകണ്ടം പുത്തന്‍പുരയ്‌ക്കല്‍ ജിക്കുമോന്‍(19) എന്നിവരെയാണ്‌ ഉപ്പുതറ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.2020 ഒക്‌ടോബര്‍ എട്ടിനാണ് മേരികുളം ഇടപ്പൂക്കുളം സ്വദേശിനിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തത്.

പെണ്‍കുട്ടി പ്ലസ്‌ വണ്ണിനു പഠിച്ചിരുന്ന സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പ്രതികൾ.
പെണ്‍കുട്ടിയുമായി പ്രതിയായ ക്രിസ്‌റ്റി സൗഹൃദം സ്‌ഥാപിച്ചശേഷം
പെണ്‍കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി. അവ പണയപ്പെടുത്തിയതിനു ശേഷം തിരികെ നൽകിയില്ല. ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലീസ്‌ കണ്ടെത്തി.

ആഭരണങ്ങള്‍ കാണാതായത്‌ വീട്ടുകാര്‍ ചോദ്യം ചെയ്‌തതോടെയാണ് പെൺകുട്ടിഅത് തിരിച്ചു ചോദിച്ചത്. എന്നാല്‍ പ്രതികൾ ഭീഷണിപ്പെടുത്തിയതോടെ പെൺകുട്ടി വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.

ഉപ്പുതറ സി.ഐ എം.എസ്‌. റിയാസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികളെ പിടികൂടിയത്‌. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *