ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ 173 ദിവസത്തിന് ശേഷം 20,000 ത്തില്‍ തഴെ ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 163 ദിവസത്തിന് ശേഷം ചികിത്സയിലുളളവരുടെ എണ്ണം മൂന്നുലക്ഷത്തില്‍ താഴെയായി . കഴിഞ്ഞ 24 മണിക്കൂറിനിടെ 30,376 പേര്‍ രോഗമുക്തരായി. 301 പേരാണ് മരിച്ചത്. 19,556 പേര്‍ രോഗികളായി. നിലവില്‍ 2,92,518 പേരാണ് ചികിത്സയിലുളളത്. ആകെ കേസുകളുടെ 2.90 ശതമാനം മാത്രമാണിത്. രോഗമുക്തരുടെ എണ്ണം 96 ലക്ഷം കടന്നു . രോഗമുക്തി നിരക്ക് 96.65 ശതമാനമായി. കേരളത്തിലാണ് പ്രതിദിന കേസുകള്‍ ഏറ്റവും കൂടുതലുളളത്.