അമേരിക്കയുടെ ഉന്നത സൈനിക ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

വാഷിംഗ്ടണ്‍: അമേരിക്കയുടെ ഉന്നത സൈനിക ബഹുമതിയായ ലീജന്‍ ഓഫ് മെറിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഇന്ത്യ-യു.എസ്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ആഗോളശക്തിയായി ഇന്ത്യയെ മാറ്റുന്നതിനും നരേന്ദ്രമോദിയുടെ നേതൃത്വം പങ്കുവഹിച്ചതിനാണ് പുരസ്‌കാരംപ്രധാനമന്ത്രി മോദിയെ പ്രതിനിധീകരിച്ച് അംബാസഡര്‍ താരഞ്ജിത് സിംഗ് സന്ധു അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ടില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. അമേരിക്ക വിദേശ നേതാക്കള്‍ക്ക് നല്‍ക്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ലീജന്‍ ഓഫ് മെറിറ്റ്.

മോദിയെ കൂടാതെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോ എന്നിവരും ബഹുമതിക്കര്‍ഹരായി. ഇന്തോ-പസഫിക് ബന്ധത്തിന് നേതൃത്വം നല്‍കിയതാണ് ആബെയെ ബഹുമതിക്കര്‍ഹനാക്കിയത്. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും കൂട്ടായ സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിനും നേതൃത്വം നല്‍കിയത് പരിഗണിച്ചാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്ക് ബഹുമതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →