മുംബൈ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന അറസ്റ്റിലായി. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്തതിനാണ് അറസ്റ്റ്. മുംബൈ പോലീസാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച(21/12/20) രാത്രിയാണ് മുംബൈയിലെ ഒരു ക്ലബ്ബിൽ പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെ താരത്തെ അറസ്റ്റ് ചെയ്തത്. താരത്തെ പിന്നീട് ജാമ്യത്തിൽ വിട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭ്യമായിട്ടില്ല.
മുംബൈ വിമാനത്താവളത്തിനു സമീപമുള്ള ഒരു ക്ലബ്ബിലായിരുന്നു പാർട്ടി സംഘടിപ്പിച്ചത്. സുരേഷ് റെയ്ന അടക്കം 34 പ്രമുഖരെയാണ് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കൊപ്പം ക്ലബ്ബിലെ 7 ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. ഗായകൻ ഗുരു രൺധാവ, ബോളിവുഡ് താരം ഹൃതിക് റോഷന്റെ മുൻ ഭാര്യ സുസെയ്ൻ ഖാൻ തുടങ്ങിയവരും അറസ്റ്റിലായ പ്രമുഖരിൽ ഉൾപ്പെടുന്നു.

